ആല്‍കെമിസ്റ്റ്
കഥാകൃത്ത്: പൌലോ കൊയ്‌ലോ
വായിച്ച തിയതി : 13 /08 /2006
വിവര്‍ത്തക: രമാ മേനോന്‍
പബ്ലിഷര്‍: ഡി . സി . ബുക്സ്
വര്ഷം: 2000
കഥാസംഗ്രഹം :
ഒരു സ്വപ്ന ദര്സനതിന്ടെ പ്രേരണയില്‍ സാന്റിയാഗോ എന്ന ഇടയബാലന്‍ നടത്തുന്ന യാത്രയാണ് ആല്കെമിസ്ടിന്റെ പ്രതിപാദ്യം. അതിനാല്‍ ഇതിനെ യാത്രയുടെ പുസ്തകമെന്നു വിളിക്കാം. എന്നാല്‍ സാധാരണ യാത്രയല്ല, ജീവിതത്തിലൂടെ സന്ദേഹിയായ മനുഷ്യന്‍ നടത്തുന്ന യാത്രയാണിത് .
പുരോഹിതനകാന്‍ പഠിച്ചിരുന്ന സാന്റിയാഗോ തന്റെ ലക്‌ഷ്യം അതല്ലെന്ന് മനസിലാക്കുകയും ഇടയനായി ലോകം കാണാന്‍ പുറപ്പെടുകയും ചെയ്യുന്നു. സ്വപ്നത്തില്‍ കണ്ട പിരമിടുകല്‍ക്കടുത്തുള്ള നിധിയാണ് അവന്റെ ലക്‌ഷ്യം. സലെമിലെ രാജാവായ മേല്ഷിടെക് യുരിം, തുംമിം എന്നി കല്ലുകള്‍ അവനു സമ്മാനിക്കുന്നു.
പ്രകൃതിയുടെ ഭാഷ അവന്‍ വശമാക്കുന്നു. മരുപ്പച്ചയില്‍ വച്ച് കണ്ടുമുട്ടുന്ന ആല്‍കെമിസ്റ്റ് അവനെ അതിന് സഹായിച്ചു. അവസാനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ജീര്‍ണ്ണിച്ചു കിടക്കുന്ന പള്ളിയില്‍ നിന്ന്‍ അവന്‍ നിധി കണ്ടെടുക്കുകയും, അതുമായി തന്റെ പ്രിയതമയായ ഫാത്തിമയുടെ അടുത്തേക്ക് തിരിക്കുകയും ചെയ്യുന്നിടത്ത് നോവല്‍ അവസാനിക്കുന്നു.
എനിക്കിഷ്ടമായ വരികള്‍:
"എല്ലാത്തിനും അതിന്റെതായ ഒരു വിലയുണ്ട്. ആര്‍ക്കും ഒന്നും വെറുതെ കിട്ടുന്നില്ല."
"ഓരോ ദിവസവും ജീവിക്കനുല്ലതാണ്. അല്ലെങ്കില്‍ മരിക്കാനുള്ളതാണ്. ഏതാണെന്നു തീരുമാനിക്കുന്നത് അവനവന്റെ തലയിലെഴുതാണ്."
യഥാര്‍ത്ഥ വേദനയെക്കാള്‍ ഭയങ്കരമാണ് വേദനിക്കേണ്ടി വരുമല്ലോ എന്ന് പേടിച്ചു കൊണ്ടുള്ള വേദന."
"ഈ പ്രപഞ്ചത്തില്‍ ഒരു വസ്തുവും ഒറ്റപ്പെട്ടതായിട്ടില്ല."